Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTതാഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsbookmark_border
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം രാവിലെ മുതൽ മലയോര മേഖലയിൽ ഇടതടവില്ലാതെ തുടരുന്ന കനത്തമഴയിൽ താഴ്ന്നപ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും പുഴകളും തോടുകളും നീർച്ചാലുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. കുളത്തൂപ്പുഴയാറും കൈവഴികളും ഏതുനിമിഷവും കരകവിയുന്ന അവസ്ഥയിലാണ്. കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലം, മിൽപ്പാലം പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ മുങ്ങിയ നിലയിലാണ്. രണ്ടുദിവസം മുമ്പ് ഉരുൾപൊട്ടലിനെ തുടർന്ന് മുങ്ങിയ അമ്പതേക്കർ പാലം ഏതുസമയത്തും മുങ്ങാൻ സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ പുഴയുടെ സമീപത്തും തോട്ടിൻെറ കരയിലും താമസിക്കുന്ന കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ പൊലീസും റവന്യൂ അധികൃതരും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story