കൊട്ടാരക്കര: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ചോർന്നൊലിക്കുന്നു. മഴ പെയ്താൽ പ്രിൻസിപ്പലിൻെറ മുറിയിൽ പോലും വെള്ളം നിറയും. അറ്റകുറ്റപ്പണികളില്ലാതെയും കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടിനിന്നും ഭിത്തികളും ബീമുകളും ഈർപ്പംപിടിച്ച് നശിക്കുകയാണ്. കെട്ടിടത്തിന് മുകളിൽ കയറാൻ പടികളില്ല. 1999ൽ നിർമിച്ച കെട്ടിടത്തിൽ ഇതു വരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി മുറികളിലെല്ലാം പടരുകയാണ്. ഭിത്തികളും ബീമുകളും കുതിർന്നിരിക്കുകയാണ്. കാലക്രമേണ ബീമുകളിലെ കമ്പികൾ തുരുമ്പിക്കുകയും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചെയ്യും. 80 കുട്ടികൾ ഇവിടെ ടി.ടി.സി പഠിക്കുന്നുണ്ട്. ജില്ലയിലെ വിവിധ അധ്യാപക പരിശീലനങ്ങളും ഇവിടെയാണ് സംഘടിപ്പിക്കുന്നത്. ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതും ഇവിടെയെത്തുന്നവരെയും ജീവനക്കാരെയും വലയ്ക്കുന്നു. കെട്ടിടത്തിന് മുകളിലേക്ക് അപകടകരമാംവിധം മരച്ചില്ലകൾ കിടക്കുന്നു. മുമ്പ് മരം കടപുഴകി പഴയ ഓടിട്ട കെട്ടിടം തകർന്നിരുന്നു. അഞ്ച് കോടി ചെലവിൽ ജില്ല വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ സർക്കാർ പദ്ധതിയുണ്ടെങ്കിലും നടപടികളൊന്നും ആയിട്ടില്ല. അടിയന്തരമായി കെട്ടിട അറ്റകുറ്റപ്പണിക്ക് നടപടിയുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. പൊതുമരാമത്തിന് പലതവണ കത്തുനൽകി കൊട്ടാരക്കര: ഡയറ്റ് കെട്ടിടത്തിൻെറ അറ്റകുറ്റപ്പണികൾ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പലതവണ കത്തുനൽകിയിരുന്നതായി പ്രിൻസിപ്പൽ ചുമതലയുള്ള ഷീജ പറയുന്നു. കെട്ടിടത്തിന് മുകളിൽ ഷീറ്റിൻെറ മേൽക്കൂര സ്ഥാപിക്കുക, തറ ടൈൽസ് പാകുക, പെയിൻറിങ് നടത്തുക, കൂടുതൽ ശുചിമുറികൾ, വെളിച്ചം സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കത്ത് നൽകിയത്. 2018 മുതൽ ഡയറ്റ് പ്രിൻസിപ്പൽമാർ കത്ത് നൽകുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. വളപ്പിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ടും കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.