Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല വിദ്യാഭ്യാസ...

ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം ചോർന്നൊലിക്കുന്നു

text_fields
bookmark_border
ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം ചോർന്നൊലിക്കുന്നു
cancel
കൊട്ടാരക്കര: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ചോർന്നൊലിക്കുന്നു. മഴ പെയ്താൽ പ്രിൻസിപ്പലി​ൻെറ മുറിയിൽ പോലും വെള്ളം നിറയും. അറ്റകുറ്റപ്പണികളില്ലാതെയും കെട്ടിടത്തിന്​ മുകളിൽ വെള്ളം കെട്ടിനിന്നും ഭിത്തികളും ബീമുകളും ഈർപ്പംപിടിച്ച്​ നശിക്കുകയാണ്​. കെട്ടിടത്തിന്​ മുകളിൽ കയറാൻ പടികളില്ല. 1999ൽ നിർമിച്ച കെട്ടിടത്തിൽ ഇതു വരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി മുറികളിലെല്ലാം പടരുകയാണ്​. ഭിത്തികളും ബീമുകളും കുതിർന്നിരിക്കുകയാണ്. കാലക്രമേണ ബീമുകളിലെ കമ്പികൾ തുരുമ്പിക്കുകയും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചെയ്യും. 80 കുട്ടികൾ ഇവിടെ ടി.ടി.സി പഠിക്കുന്നുണ്ട്. ജില്ലയിലെ വിവിധ അധ്യാപക പരിശീലനങ്ങളും ഇവിടെയാണ്​ സംഘടിപ്പിക്കുന്നത്​. ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതും ഇവിടെയെത്തുന്നവരെയും ജീവനക്കാരെയും വലയ്ക്കുന്നു. കെട്ടിടത്തിന്​ മുകളിലേക്ക് അപകടകരമാംവിധം മരച്ചില്ലകൾ കിടക്കുന്നു. മുമ്പ് മരം കടപുഴകി പഴയ ഓടിട്ട കെട്ടിടം തകർന്നിരുന്നു. അഞ്ച് കോടി ചെലവിൽ ജില്ല വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ സർക്കാർ പദ്ധതിയുണ്ടെങ്കിലും നടപടികളൊന്നും ആയിട്ടില്ല. അടിയന്തരമായി കെട്ടിട അറ്റകുറ്റപ്പണിക്ക് നടപടിയുണ്ടാകണമെന്ന ആവശ്യമാണ്​ ഉയരുന്നത്​. പൊതുമരാമത്തിന് പലതവണ കത്തുനൽകി കൊട്ടാരക്കര: ഡയറ്റ് കെട്ടിടത്തി​ൻെറ അറ്റകുറ്റപ്പണികൾ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പലതവണ കത്തുനൽകിയിരുന്നതായി പ്രിൻസിപ്പൽ ചുമതലയുള്ള ഷീജ പറയുന്നു. കെട്ടിടത്തിന്​ മുകളിൽ ഷീറ്റി​ൻെറ മേൽക്കൂര സ്ഥാപിക്കുക, തറ ടൈൽസ് പാകുക, പെയിൻറിങ് നടത്തുക, കൂടുതൽ ശുചിമുറികൾ, വെളിച്ചം സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കത്ത്​ നൽകിയത്. 2018 മുതൽ ഡയറ്റ് പ്രിൻസിപ്പൽമാർ കത്ത് നൽകുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. വളപ്പിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ടും കത്ത്​ നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story