ചിത്രം - പുനലൂര്‍: സ്കൂട്ടര്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ വീട്ടമ്മയെ മര്‍ദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ ചൂട്ടയില്‍ കുന്നുംപുറം നാല് സൻെറ് കോളനിയില്‍ ദേവി ഹൗസില്‍ കണ്ണന് എന്ന അജയകുമാറിനെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ മകന് ഓടിച്ച സ്കൂട്ടറില്‍ വീട്ടിലേക്ക് വരുംവഴി നടന്നുപോകുകയായിരുന്ന അജയകുമാറിൻെറ ദേഹത്തേക്ക് വെള്ളം തെറിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ വണ്ടിയോടിച്ചിരുന്ന പരാതിക്കാരിയുടെ മകനെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. വീടിനുമുന്നില്‍ തര്‍ക്കം നടക്കുന്നത് കണ്ട വീട്ടമ്മ മകനെ രക്ഷിക്കാനായി തടസ്സം പിടിക്കാന്‍ ചെന്നപ്പോഴായിരുന്നു അജയകുമാര്‍ ഇവരെ മര്‍ദിച്ചത്. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടമ്മയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. വീട്ടമ്മയുടെ പരാതിയില്‍ പുനലൂര്‍ എസ്.ഐ ശരലാലും സംഘവും കരവാളൂര്‍ ഭാഗത്തുനിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.