attn പടം News wrap .....കുന്നിക്കോട് ടൗണ്‍ എല്‍.പി സ്കൂളിൻെറ പുതിയ കെട്ടിടത്തിനായി പഴയവ പൊളിച്ചുമാറ്റിയ സ്ഥലം കുന്നിക്കോട്: അനുമതി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ടൗണിലെ സര്‍ക്കാര്‍ എൽ.പി. സ്കൂളിൻെറ നിർമാണം ആരംഭിച്ചില്ല. അധ്യയനവര്‍ഷം തുടങ്ങിയതോടെ കുട്ടികള്‍ക്കായി താല്‍ക്കാലിക സംവിധാനം ഒരുക്കിയത് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കെട്ടിടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളോ പഠനാന്തരീക്ഷമോ ഇല്ലാതെ വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിമുട്ടുന്നു. വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടങ്ങൾ കഴിഞ്ഞ മാർച്ചിലാണ് നീക്കം ചെയ്യാനാരംഭിച്ചത്. കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.15-കോടി രൂപ അനുവദിച്ച് പുതിയ കെട്ടിട നിർമാണത്തിനായി അനുമതിയും ലഭിച്ചിരുന്നു. ഇരുനിലകളിലായി എട്ട് ക്ലാസ്മുറികളോടുകൂടിയ മന്ദിരമാണ് പദ്ധതിയിലുള്ളത്. നിർമാണാനുമതി ലഭിച്ചെങ്കിലും പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ കാലതാമസമെടുത്തു. കോവിഡ് നിയന്ത്രണങ്ങളും രണ്ട് തെരഞ്ഞെടുപ്പുകളും വന്നതോടെ കെട്ടിടം നിര്‍മാണത്തിൻെറ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. രണ്ടു മാസം മുമ്പാണ് പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചത്. എന്നാല്‍, മൺവേലകൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. നിർമാണച്ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിൻെറ പുനലൂർ സെക്ഷനിലെ അസി. എൻജിനീയർ സ്ഥലം മാറിപ്പോയതാണ് നിര്‍മാണത്തിനുണ്ടായ കാലതാമസമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടികള്‍ക്കായി പുതിയ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഒരു കിലോമീറ്റർ അകലെയുള്ള കരയോഗം കെട്ടിടത്തിലാണ്. ഇത് സ്കൂൾ പ്രവർത്തനങ്ങളെയും കുട്ടികൾക്ക് എത്തിച്ചേരുന്നതിനും ബുദ്ധിമുട്ടാണെന്ന് രക്ഷാകർത്താക്കള്‍ പറയുന്നു. നൂറോളം കുട്ടികള്‍ സ്കൂളിൽ പഠനം നടത്തുന്നുണ്ട്. 1909ൽ സ്ഥാപിതമായ സ്കൂളിലെ പഴയ കെട്ടിടങ്ങളും മഴയിൽ ചോർന്നൊലിച്ച് ബലക്ഷയം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.