മധ്യവയസ്​കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

ചിത്രം- കൊല്ലം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ്​ പിടികൂടി. പാരിപ്പള്ളി തെങ്ങുവിള വീട്ടിൽ ആർ. അജിത്ത് (46-അജി) ആണ് ​ പിടിയിലായത്. കഴിഞ്ഞ രാത്രി എഴിപ്പുറം മൂഴിക്കര കോളനിയിലെ താമസക്കാരനായ ബേബിയുടെ വീടിന് മുന്നിലെ റോഡിൽ ഇയാൾ പച്ചക്കറി വേസ്​റ്റ്​ ഉപേക്ഷിച്ചു. ബേബി ഇത്​ ചോദ്യം ചെയ്​താണത്രെ പ്രകോപനത്തിന്​ കാരണം. മുതുകിനും തോളിനും കഴുത്തിനും ചെവിക്ക് താഴെയും വെട്ടേറ്റ ബേബിയെ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി ഗുൽനാർ സർവിസ്​ സ്​റ്റേഷനടുത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബാറിൻെറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ ജയിംസ്​, എ.എസ്​.ഐ ബിജു, സി.പി.ഒമാരായ നൗഷാദ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ്​ ചെയ്തു. ചിത്രം- പെൺകുട്ടിയെ കടന്നുപിടിച്ചയാൾ അറസ്​റ്റിൽ കൊല്ലം: പെൺകുട്ടിയെ കടന്നുപിടിച്ചയാൾ പൊലീസ്​ പിടിയിലായി. പൂതക്കുളം ഈഴംവിള ആദിത്യ ഭവനിൽ വി. മണിക്കുട്ടൻ (48) ആണ് പിടിയിലായത്. പതിനാറുകാരിയായ പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാൾ വീട്ടിലെത്തിയതത്രെ. പെൺകുട്ടി ശബ്​ദമുയർത്തി വീട്ടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അമ്മയോട് വിവരങ്ങൾ പറഞ്ഞതിനെതുടർന്ന് സ്​റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ്​ മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പൂതക്കുളത്തുനിന്ന്​ പിടികൂടി. പരവൂർ ഇൻസ്​പെക്ടർ നിസാറി​ൻെറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ നിതിൻ നളൻ എ.എസ്​.ഐ രമേശൻ, എസ്​.സി.പി.ഒ ശോഭ, സി.പി.ഒമാരായ ജയപ്രകാശ്, ലിജൂ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.