ഒമ്പതുകാരന് മർദനം: ഒളിവിലായിരുന്ന പിതാവ് പൊലീസ് പിടിയിൽ

കുളത്തൂപ്പുഴ: മദ്യലഹരിയിൽ ഒമ്പത്​ വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പിതാവിനെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ടിംബർ ഡിപ്പോക്ക് സമീപം പുറമ്പോക്കില്‍ താമസിക്കുന്ന ബൈജു (31) ആണ് കുളത്തൂപ്പുഴ പൊലീസി​ൻെറ പിടിയിലായത്. ഏതാനും ദിവസം മുമ്പ് മദ്യപിച്ചെത്തിയ ബൈജു മകന്‍ വൈശാഖ് സമീപത്തെ പുഴയിൽ കുളിക്കാൻ പോയി എന്നാരോപിച്ച് ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന പൈപ്പ്​ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ശരീരത്തിലും കൈകളിലും പരിക്കേറ്റ വൈശാഖിനെ നാട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്​ ചികിത്സനല്‍കി. സ്ഥിരം മദ്യപാനിയായ ബൈജുവിനെ ഭാര്യ ഉപേക്ഷിച്ചതോടെ വൈശാഖും ആറുവയസ്സുകാരൻ സഹോദരനും പിതാവി​നൊപ്പമാണ്​ കഴിഞ്ഞുവന്നത്​. ജുവനൈൽ ജസ്​റ്റിസ് നിയമപ്രകാരം കേസെടുത്ത പൊലീസ്​ കുട്ടികളെ സർക്കാർ സംരക്ഷണയിൽ മിത്രാനികേതനിലേക്ക് മാറ്റി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.