കാതോലിക്ക ബാവക്ക്​ സ്വീകരണം നല്‍കി

പത്തനാപുരം: വിദ്യാഭ്യാസത്തിൽ മാനവികതക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ ദയറായുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. യൗനാൻ സാമുവേൽ റമ്പാൻ അധ്യക്ഷതവഹിച്ചു. പുനലൂർ രൂപത അധ്യക്ഷൻ ഡോ. സെൽവിസ്​റ്റർ പൊന്നുമുത്തൻ, ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപൊലീത്ത,ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപൊലീത്താ, ഫാ.എം.ഒ. ജോൺ, അഡ്വ. ബിജു ഉമ്മൻ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. തുളസി, ഫാ. ബെഞ്ചമിൻ മാത്തൻ, മദർ ജൂലിയാന, പി.പി. ജോൺസൺ എന്നിവർ സംസാരിച്ചു. പടം.....പത്തനാപുരം മൗണ്ട് താബോർ ദയറായില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.