Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:03 AM GMT Updated On
date_range 4 Dec 2021 12:03 AM GMTകാതോലിക്ക ബാവക്ക് സ്വീകരണം നല്കി
text_fieldsbookmark_border
പത്തനാപുരം: വിദ്യാഭ്യാസത്തിൽ മാനവികതക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ ദയറായുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. യൗനാൻ സാമുവേൽ റമ്പാൻ അധ്യക്ഷതവഹിച്ചു. പുനലൂർ രൂപത അധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപൊലീത്ത,ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപൊലീത്താ, ഫാ.എം.ഒ. ജോൺ, അഡ്വ. ബിജു ഉമ്മൻ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. തുളസി, ഫാ. ബെഞ്ചമിൻ മാത്തൻ, മദർ ജൂലിയാന, പി.പി. ജോൺസൺ എന്നിവർ സംസാരിച്ചു. പടം.....പത്തനാപുരം മൗണ്ട് താബോർ ദയറായില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story