കുളത്തൂപ്പുഴ: പശുവിനെ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് പ്രതിചേർത്ത യുവാവിനെ കാണാനിെല്ലന്ന് പരാതി. കുളത്തൂപ്പുഴ സാംനഗർ അൻസാരി മൻസിലിൽ അനസിനെ കഴിഞ്ഞ അഞ്ചു ദിവസമായി കാണാനില്ലെന്ന് മാതാപിതാക്കൾ പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. കഴിഞ്ഞ ആഗസ്റ്റിൽ അനസിൻെറ പിക്-അപ് വാഹനം അയൽവാസി വാടകക്ക് വിളിച്ച് പശുവിനെ വാഹനത്തിൽ കയറ്റി കടയ്ക്കലിൽ എത്തിച്ചു നൽകുന്നതിന് രണ്ടു ജോലിക്കാരെയും കൂട്ടി അയച്ചിരുന്നു. തുടർന്ന്, പശുവിനെ മോഷ്ടിച്ച് കടത്തിയെന്നാരോപിച്ചുള്ള കേസിൽ അനസിനെയും കുടുക്കുകയായിരുന്നു. എന്നാൽ, മോഷണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം ഇതു സംബന്ധിച്ച് തെളിവുകൾ സഹിതം പരാതി നൽകിയിട്ടും കേസ് പുനരന്വേഷിക്കാൻ പൊലീസ് തയാറായില്ലെന്നാണ് പരാതി. ഇതും പച്ചക്കറി വ്യാപാരം തകർന്നതിലുള്ള മാനസിക വിഷമം മൂലവും വീടുവിട്ടതാണെന്നും തങ്ങളുടെ മകനെ കണ്ടെത്തി തിരികെ എത്തിക്കണമെന്നും രക്ഷാകർത്താക്കൾ പുനലൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.