യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്​റ്റിൽ

(ചിത്രം) ഇരവിപുരം: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ ഇരവിപുരം പൊലീസ്​ പിടികൂടി. ഇരവിപുരം വഞ്ചിക്കോവിൽ കോട്ടയടി തെക്കതിൽ എസ്. രാജേഷ് (കൊച്ചുമോൻ -33), മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്ത് ഇന്ദിര ഭവനത്തിൽ എൻ. ബിനു (എലിക്കുഞ്ഞ് -34) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വിൽപന സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ഒമ്പതിന് വൈകീട്ട്​ വലിയവിള സൂനാമി ഫ്ലാറ്റിന് സമീപം ജോസഫിനെ ആക്രമിക്കുന്നത് തടയാൻ ​ശ്രമിച്ച സുഹൃത്ത്​ ഷാനവാസിനെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ജില്ല ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോസഫ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇരവിപുരം ഇൻസ്​പെക്ടർ വി.വി അനിൽകുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ്, അനുരൂപ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ജി.എസ്​.ടി​ അടയ്ക്കാൻ നൽകിയ ലക്ഷങ്ങൾ തട്ടിയെടുത്ത ടാക്സ്​ പ്രാക്ടീഷനർ പിടിയിലായി (ചിത്രം) ഇരവിപുരം: ജി.എസ്​.ടി അടയ്ക്കാൻ നൽകിയ പണം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത ടാക്സ്​ പ്രാക്ടീഷണർ അറസ്​റ്റിൽ. പള്ളിത്തോട്ടം അഞ്ജലി നഗർ മേരി ഭവനത്തിൽ ആൽഫ്രഡ്​ ആനന്ദ് (42) ആണ് പിടിയിലായത്. പള്ളിമുക്കിലെ കാർ ആക്സസറീസ്​ സ്ഥാപനത്തിനുവേണ്ടി ടാക്സ്​ അടയ്ക്കാൻ നൽകിയ പണമാണ് തട്ടിയെടുത്തത്. പ്രതിമാസം അടയ്ക്കേണ്ട ജി.എസ്​.ടി തുക ഇവർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്​ഫർ ചെയ്തു നൽകുകയായിരുന്നു. തുടർന്ന് സിസ്​റ്റം ജനറേറ്റ് ചെയ്യുന്ന ചലാൻ വ്യാജമായി ഇയാൾ സ്ഥാപനമുടയെ പണമടച്ചതായി വിശ്വസിപ്പിച്ചു. ഇപ്രകാരം ഏഴ് ലക്ഷം രൂപയോളം സ്ഥാപനമുടമയിൽനിന്ന്​ തട്ടിയെടുത്തു. ഭീമമായ തുക ടാക്സ്​ കുടിശ്ശിക ആയതിനെതുടർന്ന് അധികൃതർ പണം അടയ്ക്കാൻ സ്ഥാപനമുടമയോട് ആവശ്യപ്പെടുകയായിരുന്നു. അധികൃതരും സ്ഥാപനമുടമയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. സ്ഥാപനമുടമയായ ഷൈനിയുടെ പരാതിയിൽ ഇരവിപുരം പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അനുരൂപ, ജയകുമാർ സി.പി.ഒ അഭിജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.