Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:07 AM GMT Updated On
date_range 18 Dec 2021 12:07 AM GMTയുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
(ചിത്രം) ഇരവിപുരം: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം വഞ്ചിക്കോവിൽ കോട്ടയടി തെക്കതിൽ എസ്. രാജേഷ് (കൊച്ചുമോൻ -33), മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്ത് ഇന്ദിര ഭവനത്തിൽ എൻ. ബിനു (എലിക്കുഞ്ഞ് -34) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വിൽപന സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് വലിയവിള സൂനാമി ഫ്ലാറ്റിന് സമീപം ജോസഫിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് ഷാനവാസിനെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ജില്ല ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോസഫ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ്, അനുരൂപ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ജി.എസ്.ടി അടയ്ക്കാൻ നൽകിയ ലക്ഷങ്ങൾ തട്ടിയെടുത്ത ടാക്സ് പ്രാക്ടീഷനർ പിടിയിലായി (ചിത്രം) ഇരവിപുരം: ജി.എസ്.ടി അടയ്ക്കാൻ നൽകിയ പണം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത ടാക്സ് പ്രാക്ടീഷണർ അറസ്റ്റിൽ. പള്ളിത്തോട്ടം അഞ്ജലി നഗർ മേരി ഭവനത്തിൽ ആൽഫ്രഡ് ആനന്ദ് (42) ആണ് പിടിയിലായത്. പള്ളിമുക്കിലെ കാർ ആക്സസറീസ് സ്ഥാപനത്തിനുവേണ്ടി ടാക്സ് അടയ്ക്കാൻ നൽകിയ പണമാണ് തട്ടിയെടുത്തത്. പ്രതിമാസം അടയ്ക്കേണ്ട ജി.എസ്.ടി തുക ഇവർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകുകയായിരുന്നു. തുടർന്ന് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ചലാൻ വ്യാജമായി ഇയാൾ സ്ഥാപനമുടയെ പണമടച്ചതായി വിശ്വസിപ്പിച്ചു. ഇപ്രകാരം ഏഴ് ലക്ഷം രൂപയോളം സ്ഥാപനമുടമയിൽനിന്ന് തട്ടിയെടുത്തു. ഭീമമായ തുക ടാക്സ് കുടിശ്ശിക ആയതിനെതുടർന്ന് അധികൃതർ പണം അടയ്ക്കാൻ സ്ഥാപനമുടമയോട് ആവശ്യപ്പെടുകയായിരുന്നു. അധികൃതരും സ്ഥാപനമുടമയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. സ്ഥാപനമുടമയായ ഷൈനിയുടെ പരാതിയിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അനുരൂപ, ജയകുമാർ സി.പി.ഒ അഭിജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story