കൊല്ലം: ഹോമിയോപ്പതി വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി കൊവിഡ് പ്രതിരോധമരുന്നുകള്‍ നല്‍കിയതിന്‍റെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഓണ്‍ലൈന്‍ സര്‍വേ നടത്തും. 2021 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ അഞ്ച് വരെയുള്ള തീയതികളില്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് സ്വീകരിച്ചവര്‍ക്ക് സർവേയില്‍ പങ്കെടുക്കാം. http://ahims.kerala.gov.in വെബ് പോര്‍ട്ടലിലൂടെയും എം-ഹോമിയോ മൊബൈല്‍ ആപ് വഴിയും പങ്കെടുക്കാമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ഫോണ്‍ : 0474 2791520. മദ്യപിച്ച് അസഭ്യം വിളിച്ചത് വിലക്കിയ പഞ്ചായത്തംഗത്തെ ആക്രമിച്ചയാൾ പിടിയിൽ കിളികൊല്ലൂർ: മദ്യപിച്ച് സമീപ വീടുകളിലെ യുവതികളെ അസഭ്യം വിളിച്ചത് വിലക്കിയ വനിത പഞ്ചായത്തംഗത്തെ ആക്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് പിടികൂടി. പേരൂർ കല്ലുവിള വീട്ടിൽ ബൈജു (40) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ഇയാൾ വീടിന്‍റെ പരിസരത്ത് മദ്യപിച്ച് അസഭ്യം വിളിക്കുകയായിരുന്നു. നിരന്തരം യുവതികളെ അസഭ്യം വിളിച്ചതിനെ തുടർന്ന് അവർ കൊറ്റങ്കര പഞ്ചായത്തംഗത്തോട് പരാതിപ്പെട്ടു. അസഭ്യ വർഷത്തിനൊടുവിൽ ഇയാൾ മെംബറുടെ വീടിന്‍റെ ഗേറ്റിൽ മുട്ടിയപ്പോൾ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് മെംബറുടെ തലയിലിടിച്ച് പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മെംബറിന്‍റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും ഇയാൾക്കെതിരെ കിളികൊല്ലൂർ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ പേരൂരിൽ നിന്നും പിടികൂടി. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് എ.പി, താഹാകോയ, ജയൻ കെ. സ്കറിയ. സി.പി.ഒ സിന്ധു, ദിലീപ്, സാജ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.