Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുതലോടെ മുന്നോട്ട്...

കരുതലോടെ മുന്നോട്ട് ഓണ്‍ലൈന്‍ സര്‍വേ

text_fields
bookmark_border
കൊല്ലം: ഹോമിയോപ്പതി വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി കൊവിഡ് പ്രതിരോധമരുന്നുകള്‍ നല്‍കിയതിന്‍റെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഓണ്‍ലൈന്‍ സര്‍വേ നടത്തും. 2021 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ അഞ്ച് വരെയുള്ള തീയതികളില്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് സ്വീകരിച്ചവര്‍ക്ക് സർവേയില്‍ പങ്കെടുക്കാം. http://ahims.kerala.gov.in വെബ് പോര്‍ട്ടലിലൂടെയും എം-ഹോമിയോ മൊബൈല്‍ ആപ് വഴിയും പങ്കെടുക്കാമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ഫോണ്‍ : 0474 2791520. മദ്യപിച്ച് അസഭ്യം വിളിച്ചത് വിലക്കിയ പഞ്ചായത്തംഗത്തെ ആക്രമിച്ചയാൾ​ പിടിയിൽ കിളികൊല്ലൂർ: മദ്യപിച്ച് സമീപ വീടുകളിലെ യുവതികളെ അസഭ്യം വിളിച്ചത്​ വിലക്കിയ വനിത പഞ്ചായത്തംഗത്തെ ആക്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ്​ പിടികൂടി. പേരൂർ കല്ലുവിള വീട്ടിൽ ബൈജു (40) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ഇയാൾ വീടിന്‍റെ പരിസരത്ത് മദ്യപിച്ച് അസഭ്യം വിളിക്കുകയായിരുന്നു. നിരന്തരം യുവതികളെ അസഭ്യം വിളിച്ചതിനെ തുടർന്ന് അവർ കൊറ്റങ്കര പഞ്ചായത്തംഗത്തോട്​ പരാതിപ്പെട്ടു. അസഭ്യ വർഷത്തിനൊടുവിൽ ഇയാൾ മെംബറുടെ വീടിന്‍റെ ഗേറ്റിൽ മുട്ടിയപ്പോൾ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് അവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് മെംബറുടെ തലയിലിടിച്ച് പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മെംബറിന്‍റെ പരാതിയിൽ സ്​ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും ഇയാൾക്കെതിരെ കിളികൊല്ലൂർ പോലീസ്​ കേസെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ പേരൂരിൽ നിന്നും ​പിടികൂടി. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അനീഷ് എ.പി, താഹാകോയ, ജയൻ കെ. സ്​കറിയ. സി.പി.ഒ സിന്ധു, ദിലീപ്, സാജ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story