പടം) ഓയൂർ: പാസില്ലാതെ ലോറിയിൽ കടത്തുകയായിരുന്ന എം. സാൻഡും പാറയും പൂയപ്പള്ളി പൊലീസ് പിടികൂടി. അമ്പലംകുന്ന് ഭാഗത്തുനിന്നാണ് ടിപ്പറുകൾ പിടികൂടിയത്. ചടയമംഗലം ക്രഷറിൽനിന്ന് പാറ കയറ്റിവന്ന ടിപ്പറും ഓട്ടുമല ക്രഷറിൽ നിന്ന് എം. സാൻഡ് കയറ്റിവന്ന ടിപ്പറുമാണ് പിടികൂടിയത്. നിരന്തരം പാസില്ലാതെ പാറയും പാറ അനുബന്ധ ഉൽപന്നങ്ങളും കടത്തിക്കൊണ്ടുപോകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പൂയപ്പള്ളി വെളിയം മേഖലയിലെ വിവിധ ക്വാറി കളിൽ നിന്ന് രാവിലെ പാസില്ലാതെ നൂറുകണക്കിന് ലോഡ് പാറയാണ് കടത്തിക്കൊണ്ടു പോകുന്നതെന്ന് ആരോപണമുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ പരിശോധിക്കണമെന്നും ലോറികളുടെ അമിത വേഗം നിയന്ത്രിക്കണമെന്നും നാട്ടുകാർ നിരന്തരം ആവശ്യമുയർത്തുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൂയപ്പള്ളി സി.ഐ രാജേഷ് കുമാർ അറിയിച്ചു. പടം : പാസില്ലാതെ എം. സാൻഡും പാറയും കടത്തിയതിന് പൊലീസ് പിടികൂടിയ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.