'ഹിജാബ്: സാഹിത്യ നായകർ മൗനം വെടിയണം'

പുനലൂർ: സ്ത്രീ സ്വാതന്ത്ര്യത്തിനും സ്‌ത്രീ പുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്നവർപോലും ഹിജാബ് വിഷയത്തിൽ പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണന്ന് ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ സാഹിത്യനായകർ ഹിജാബിന്‍റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് കെ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് കുളത്തൂപ്പുഴ സലിം ഉദ്ഘാടനം ചെയ്തു. ഇടമൺ ടി.ജെ. സലിം, എം.എം. ജലീൽ, ഐ.എ. റഹിം, മെഹബൂബ്ജാൻ, എസ്.എ. സമദ്, നെടുങ്കയം നാസർ, അമാനുല്ല, ഏലായിൽ നാസർ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ ഡോ.എ. യൂനുസ് കുഞ്ഞ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് ചേലക്കുളം അബുൽ ബുഷ്റ മൗലവി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പുനലൂരിൽ അഞ്ച് ചാർജിങ് സ്റ്റേഷനുകൾ പുനലൂർ: നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് ഓട്ടോകളും സ്കൂട്ടറുകളും ചാര്‍ജ്​ ചെയ്യുന്നതിന്​ അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം വൈദ്യുതി വകുപ്പാണ് പദ്ധതി നടപ്പാക്കുക. പുനലൂർ ചൗക്ക റോഡിൽ റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗം, തെന്മല ഡാം കവല, അഞ്ചൽ കുരുവിക്കോണം എസ് വളവ്, കുളത്തൂപ്പുഴ മാർക്കറ്റിന് സമീപം, ആയൂർ ജവഹർ എച്ച്.എസിന് സമീപം എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.