കുടുംബസഹായം കൈമാറി

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ശാസ്താംകോട്ട സുധീറിന്‍റെ കുടുംബത്തിന് ജില്ല കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആർ. അരുൺ രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്‍റ് ശബരീനാഥൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, രാഹുൽ മാങ്കൂട്ടത്തിൽ, ദിനേശ് ബാബു, ഫൈസൽ കുളപ്പാടം, സുഹൈൽ അൻസാരി, എം.വി. ശശികുമാരൻ നായർ, തുണ്ടിൽ നൗഷാദ്, ഉണ്ണി ഇലവിനാൽ, റിയാസ് പറമ്പിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: ശാസ്താംകോട്ട സുധീർ കുടുംബ സഹായ നിധി ഹൈബി ഈഡൻ എം.പി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.