കൊല്ലം: ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ സർവിസ് നടത്തുന്ന, കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ കോവിഡിന് മുമ്പുള്ള അണ്‍-റിസർവ്ഡ് കോച്ചുകള്‍ മേയ് നാലിന് പുനഃസ്ഥാപിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ദക്ഷിണ റെയില്‍വേയുടെ പരിധിക്ക് പുറത്ത് കോവിഡിന് മുമ്പുള്ള അണ്‍-റിസർവ്ഡ് കോച്ചുകള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ജൂണ്‍ 30 ഓടുകൂടി എല്ലാ ട്രെയിനുകളിലേയും അണ്‍-റിസർവ്ഡ് കോച്ചുകളുടെ സൗകര്യം കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കും. അണ്‍-റിസർവ്ഡ് കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചു. മറ്റ് ട്രെയിനുകള്‍ അണ്‍-റിസർവ്ഡ് കോച്ചുകള്‍ അനുവദിക്കുന്ന മുറയ്ക്ക് സീസണ്‍ ടിക്കറ്റ് സൗകര്യവും പുനഃസ്ഥാപിക്കും. ട്രെയിനുകളിലെ എല്ലാ കോച്ചുകളും റിസർവ്ഡ് കോച്ചുകളാക്കി മാറ്റിയതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് അൺ റിസർവ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബി.ജി. മല്ല്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സംബന്ധിച്ച് ഉറപ്പുനൽകിയതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. വേളാങ്കണ്ണി, ധൻബാദ് സ്‌പെഷൽ ട്രെയിനുകൾക്ക് അനുമതിയായി കൊല്ലം: എറണാകുളത്തുനിന്ന് കോട്ടയം- കൊല്ലം- ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള സ്‌പെഷൽ ട്രെയിനും എറണാകുളത്തുനിന്ന് ധൻബാദിലേക്കുള്ള സ്പെഷൽ ട്രെയിനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഈ ട്രെയിനുകൾ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ ജനറൽ മാനേജരുമായി എം.പി ചർച്ച നടത്തിയിരുന്നു. കൊല്ലത്തുനിന്ന് നാഗൂറിന് പകരം എറണാകുളത്തുനിന്ന് കോട്ടയം -കൊല്ലം- ചെങ്കോട്ടവഴി വേളാങ്കണ്ണിക്ക് സ്‌പെഷൽ ട്രെയിനായാണ് ഈ സർവിസ് ആരംഭിക്കുന്നത്. നാഗൂർമുതൽ വേളാങ്കണ്ണിവരെയുള്ള സെക്ഷന്റെ നിർമാണജോലികൾ നടക്കുന്നതിനാലാണ് ഈ ട്രെയിൻ തൽക്കാലം നാഗൂർവരെ ഓടുന്നത്. എറണാകുളത്തുനിന്ന് മേയ് അവസാനവാരം വേളാങ്കണ്ണി ട്രെയിൻ ആരംഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. അതിനു മുമ്പ് ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കും. ആറ് മാസത്തിനുള്ളിൽ ഈ സ്പെഷൽ ട്രെയിനുകൾ റെഗുലർ ട്രെയിൻ സർവിസ് ആയി മാറ്റും. കോട്ടയം- കൊല്ലം പാസഞ്ചർ ട്രെയിനും പുനലൂർ- കൊല്ലം പാസഞ്ചർ ട്രെയിനും തുടങ്ങുന്നതിനുവേണ്ടി നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് പാസഞ്ചർ ട്രെയിനുകൾക്കുള്ള അനുമതി എത്രയും വേഗം റെയിൽവേ ബോർഡിൽനിന്ന് നേടിയെടുക്കുവാൻ സമ്മർദം ചെലുത്തുമെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.