യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു; മൂന്നുപേർ റിമാൻഡിൽ

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ്​ പ്രവർത്തകനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. കുന്നത്തൂർ ബ്ലോക്ക് വാർഡ് സെക്രട്ടറി അഫ്സൽ ജമാലിനാണ്​ കുത്തേറ്റത്​. ബ്ലോക്ക്​ ജനറൽ സെക്രട്ടറി അനസ് ഖാനും ആക്രമണത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.30ന് മൈനാഗപ്പള്ളി പുത്തൻചന്തയിലായിരുന്നു അക്രമം. രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽനിന്ന് വരികയായിരുന്ന അനസ് ഖാനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അനസ്​ ഖാൻ രക്ഷപ്പെടാനായി അഫ്സൽ ജമാലിന്‍റെ വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന്,​ സംഘം അഫ്സൽ ജമാലിനെയും അക്രമിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമി സംഘത്തിൽപെട്ട പള്ളിശ്ശേരിക്കൽ സ്വദേശികളായ ബാദുഷ, ബിജീഷ്, ഷംനാസ് എന്നിവരെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവരെ പിന്നീട് റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.