'സ്‌കൂള്‍ പാചകത്തൊഴിലാളികളെ വഞ്ചിച്ചു'

കൊല്ലം: സ്‌കൂളുകളിലെ പാചകത്തൊഴിലാളികളുടെ വേനലവധിക്കാലമായ വേതനം നാളിതുവരെയും നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് വഞ്ചിച്ചെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട്. സ്‌കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം കൃത്യമായി ശമ്പളം ലഭിക്കുമ്പോള്‍ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്​. തൊഴിലാളികളുടെ അവധിക്കാല വേതനം അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഹബീബ് സേട്ട് മുന്നറിയിപ്പ് നല്‍കി. MUST ടി.യു.സി.ഐ മേയ്ദിനാചരണം കൊല്ലം: ടി.യു.സി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു. ചിന്നക്കടയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ജില്ല സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സുരേഷ് ശർമ അധ്യക്ഷത വഹിച്ചു. ഗിരീഷ് ഗോപിനാഥ്, ജി. ശശീന്ദ്രൻ, ടി. യോഹന്നാൻ, വൈ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.