കുളത്തൂപ്പുഴ: അത്യാവശ്യഘട്ടങ്ങളില്‍ കിലോമീറ്ററുകള്‍ അകലെനിന്ന് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട കുളത്തൂപ്പുഴ നിവാസികളുടെ ദുസ്ഥിതിക്ക് പരിഹാരമായി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പ്രഖ്യാപിച്ചിരുന്ന ആംബുലന്‍സ് സര്‍വിസിന് കഴിഞ്ഞദിവസം തുടക്കമായി. ഇടതുമുന്നണി നേതൃത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ ഭരണ സമിതിയുടെ ശ്രമഫലമായാണ് ആംബുലന്‍സ് സേവനം ആരംഭിച്ചത്. കഴിഞ്ഞദിവസം കുളത്തൂപ്പുഴയിലെത്തിച്ച വാഹനം ബാങ്ക് പ്രസിഡന്‍റ് കെ. ജെ. അലോഷ്യസ് ഫ്ലാഗ്ഓഫ് ചെയ്ത് സേവന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഭരണസമിതി അംഗങ്ങളായ ഷൈജു ഷാഹുല്‍ ഹമീദ്, അപര്‍ണ, ബാങ്ക് സെക്രട്ടറി ജയകുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ............. ഫോട്ടോ: KE KULP1: കുളത്തൂപ്പുഴ സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തിലാരംഭിച്ച ആംബുലന്‍സ് സര്‍വിസ് ബാങ്ക് പ്രസിഡന്‍റ് കെ.ജെ. അലോഷ്യസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു (മെയിലില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.