അസീസിയ മെഡി. കോളജ് ആശുപത്രിയിൽ വിപുലീകരിച്ച ന്യൂറോ സർജറി വിഭാഗം

must കൊല്ലം : മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിപുലീകരിച്ച ന്യൂറോ സർജറി വിഭാഗം ന്യൂറോ സർജൻ ഡോ. അജയകുമാറിന്‍റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ 18 വർഷത്തെ പ്രവർത്തന പരിചയമുള്ള ഇദ്ദേഹം ദേശീയവും അന്തർദേശീയവുമായ ജേണലുകളിൽ 20 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . വേൾഡ്ഫെഡറേഷൻ ഓഫ് ന്യൂറോ സർജിക്കൽ സൊസൈറ്റിസ് ഒഫിഷ്യൽ ജേണൽ ആയ 'വേൾഡ് ന്യൂറോസർജറിയിൽ' റിവ്യൂവർ കൂടിയാണ്. ഡോ. അജയ കുമാറിനോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജ് റിട്ട. പ്രഫസർ ഡോ. റോബർട്ട് മാത്യു, ഡോ. അനീസ് എ എന്നിവരുടെ നേതൃത്വത്തിൽ സ്ട്രോക്ക്​ മാനേജ്മെന്റ് ആൻഡ്​ എമർജൻസി കെയർ സേവനവും ലഭ്യമാണ്. അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ന്യൂറോ സർജറി ഓപറേഷൻ തിയറ്ററും ഐ.സി.യു സംവിധാനവും പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്ന്​ ഡോ. അജയ കുമാർ എ, ഡോ. റോബർട്ട്​ മാത്യു, ആശുപത്രി സി.ഒ.ഒ ദീപക്​ ആർ. മേനോൻ, പി.ആർ.ഒ അരുൺ അശോക്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.