ചവറ തെക്കുംഭാഗം: പനയ്ക്കറ്റോടിൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ വ്യാഴാഴ്ച സമാപിക്കും. നാല് കരക്കാരും ചേർന്നുള്ള കെട്ടുകാഴ്ച വൈകീട്ട് കുളങ്ങരവെളി ദേവീപീഠത്തിൽ നടക്കും. വടക്കുംഭാഗം കരക്കാരുടെ കെട്ടുകാഴ്ച അമ്മയാർ ക്ഷേത്രത്തിൽ നിന്നും മാലിഭാഗം കരക്കാരുടെ കെട്ടുകാഴ്ച ഉദയാദിത്യപുരം ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. തെക്കുംഭാഗം, നടുവത്തുചേരിക്കരക്കാരുടെ കെട്ടുകാഴ്ച പനയ്ക്കറ്റോടിൽ നിന്നും ആറാട്ട് ഘോഷയാത്രയോടൊപ്പം പുറപ്പെടും. എല്ലാ കെട്ടുകാഴ്ചകളും കുളങ്ങരവെളിയിൽ സംഗമിക്കും. വൈകീട്ട് 6.30ന് മെഗാ ഫ്യൂഷൻ 2022, 7.30ന് ആറാട്ട്, രാത്രി എട്ടിന് നാടകം തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, രാത്രി പതിനൊന്നിന് ദുർഗ വിശ്വനാഥിൻെറ ഗാനമേള, 1.30ന് നാടകം തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധക്ക്, പുലർച്ചെ നാലിന് ആകാശപ്പൂരം, 4.30ന് ആറാട്ട് തിരിച്ച് ദേവിയെ ക്ഷേത്രത്തിലേക്കെഴുന്നള്ളിക്കും. പച്ചക്കറിവിത്തും തൈകളും വിതരണം ശാസ്താംകോട്ട: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പച്ചക്കറി വിത്തും തൈകളും വളവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ അനിൽ എസ്. കല്ലേലിഭാഗം വിത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്‍റ് ലാലിബാബു, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷീബ സജു, ചിറക്കുമേൽ ഷാജി, വാർഡ് മെംബർമാരായ അജി ശ്രീക്കുട്ടൻ, ജലജ, ഷഹു ബാനത്ത്, സഹകരണ ബാങ്ക് പ്രസിഡന്‍റ് മുട്ടിൽതറ ബാബു, സിജുകോശി, റഷീദ്, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി, കൃഷി ഓഫിസർ സ്മിത, എ.ഇ. സിജിന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.