അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പാലമുക്ക്, വൃന്ദാവനം ജങ്ഷൻ, ഭാഗ്യക്കുന്ന് പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന ഇവ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണിയാണ്. പ്രദേശവാസികളായ പലർക്കും നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലാണിപ്പോൾ. താറാവ്, കോഴി, ആട് ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ കൂട്ടമായെത്തുന്ന നായ്ക്കൾ കടിച്ചുകൊല്ലുന്നത് പതിവാണ്. അടുത്ത കാലത്തായി ഇവയുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും വന്ധ്യംകരണത്തിന് വിധേയമാക്കി പ്രജനനം കുറച്ച് വംശവർധന തടയാനുള്ള ശാസ്ത്രീയമാർഗം സ്വീകരിക്കുന്നതിന് അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.