എന്‍.കെ. പ്രേമചന്ദ്രന്‍റെ എം.പി ഫണ്ട്​ ഉപയോഗിച്ച് 11 വെൻറിലേറ്റർ നല്‍കി

കൊല്ലം: കോവിഡ് രോഗ ചികിത്സക്കായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് 11 വെൻറിലേറ്ററുകള്‍ വിവിധ ആശുപത്രികള്‍ക്ക് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഓഫിസില്‍നിന്ന് അറിയിച്ചു.

പാരിപ്പളളി മെഡിക്കല്‍ കോളജ് - അഞ്ച്, ജില്ല ആശുപത്രി - അഞ്ച്, കടയ്ക്കല്‍ ഗവ. ആശുപത്രി -ഒന്ന് എന്നീ ക്രമത്തിലാണ് വെൻറിലേറ്റർ നല്‍കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ല ഭരണകൂടം ഭരണപരമായ കാലതാമസം ഒഴിവാക്കി യഥാസമയം നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - 11 ventilators were provided using nk Premachandran's MP fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.