ഇരവിപുരം: മയ്യനാട് കൈതപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. വീടിനുള്ളിൽ ട്രോളി ബാഗിൽ വലിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ ഡാൻസാഫ് ടീമും, ഇരവിപുരം പൊലീസും ചേർന്ന് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.
കൈതപ്പുഴ പാലത്തിനടുത്ത് സുനിൽ മന്ദിരത്തിൽ അനു എന്ന അനിൽകുമാറിെൻറ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സമാനമായ കേസുകളിൽ നേരത്തേയും ഇയാൾ പിടിയിലായിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്നതാകാം കഞ്ചാവെന്നാണ് കരുതുന്നത്. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം ജില്ലയിൽ കണ്ടെയ്നറിൽ നിന്നും പിടികൂടിയ കഞ്ചാവും ഇതുപൊലെ പൊതികളിലാക്കിയ നിലയിലായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപനക്കാർക്ക് നൽകുന്നതിന് വാങ്ങിക്കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിയിലായത്. രണ്ട് ദിവസത്തിനിടെ മയ്യനാട് പഞ്ചായത്ത് പ്രദേശത്തെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. വെള്ളിയാഴ്ച പട്ടരുമുക്കിൽ നിന്നും മൂന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉൾെപ്പടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ നിർദേശപ്രകാരം പൊലീസ് കൈതപ്പുഴ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നത്.
ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കെ, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ബിനോദ്കുമാർ, വനിത എസ്.ഐ നിത്യാസത്യൻ, സന്തോഷ്, സുനിൽ, എ.എസ്.ഐ ഷിബു ജെ.പീറ്റർ, എസ്.സി.പി.ഒ രാജേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജെറോം, മനു, ബൈജു, സീനു, റൂബി, കൺട്രോൾ റൂമിൽ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.