കൊല്ലം: വർഷങ്ങൾ നീണ്ട സർവിസ് പൂർത്തിയാക്കി കൊല്ലം സിറ്റി പൊലീസ് പരിധിയിൽനിന്ന് മേയിൽ പടിയിറങ്ങുന്നത് 42 ഉദ്യോഗസ്ഥർ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, വനിത സ്റ്റേഷൻ എസ്.എച്ച്.ഒ, 34 എസ്.ഐമാർ, മൂന്ന് എ.എസ്.ഐമാർ, രണ്ട് എസ്.സി.പി.ഒമാർ, ഒരു ക്യാമ്പ് ഫോളോവർ എന്നിവരാണ് വർഷങ്ങൾ നീണ്ട സേവനം പൂർത്തിയാക്കി വിരമിക്കുന്നത്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും സിറ്റി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ 42 ഉദ്യോഗസ്ഥർക്കും യാത്രയയപ്പ് നൽകി.
കൊല്ലം സിറ്റി പൊലീസ് കമീഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എൽ. വിജയൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ എസ്.പി എം.കെ. സുൽഫിക്കർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചന്ദ്രശേഖരൻ, സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ.ആർ. പ്രതീക്, കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സി.ഡി. സുരേഷ്കുമാർ, കെ.പി.ഒ.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ. സുനി, ജില്ല സെക്രട്ടറി ജിജു സി. നായർ, ജില്ല പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.എ ജില്ല സെക്രട്ടറി സി. വിമൽ കുമാർ, കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് ടി. കണ്ണൻ, റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എ. നസീർ, വനിത പോലീസ് സ്റ്റേഷൻ സി.ഐ ജി. അനിലകുമാരി, എസ്.ഐമാരായ ജയൻ സക്കറിയ, സായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.