കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരവും കഴിഞ്ഞതോടെ ജില്ലയിൽ 56,123 പേർ പുതുവോട്ടർമാരായി ഇടംപിടിച്ചു.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പേര് ചേർത്തവരുടെ എണ്ണമാണിത്. കൊല്ലം പാർലമെന്റ് മണ്ഡലവും ആലപ്പുഴയുടെയും മാവേലിക്കരയുടെയും വിവിധ ഭാഗങ്ങളും ഉൾക്കൊള്ളുന്ന ജില്ലയിലാകെ 21,03,448 വോട്ടര്‍മാരാണ് നിലവിലുള്ളത്.
ഇതിൽ 10,00,355 പുരുഷന്മാരും 11,03,074 സ്ത്രീകളും 19 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉൾപ്പെടുന്നു. ഭിന്നശേഷിക്കാര്‍ 20,329 പേര്. 85 വയസ്സിന് മുകളിലുള്ള 17,939 വോട്ടര്‍മാരുണ്ട്. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 2,10,229. കുറവ് കൊല്ലത്തും -1,70,053.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.