അഞ്ചാംലുംമൂട്: അഷ്ടമുടിമുക്ക്-പെരുമൺ റോഡ് ആധുനിക രീതിയിൽ നിർമിക്കുന്നതിനായി പൊളിച്ച് ഒരു വർഷം പിന്നിട്ടിട്ടും പണി തുടങ്ങിയില്ല. രണ്ട് കോടി രൂപയിലധികം െചലവഴിച്ചുള്ള വികസനമാണ് ലക്ഷ്യമിട്ടത്. എന്നാൽ, സമയബന്ധിതമായി നിർമാണ ജോലികൾ നടത്താൻ അധികൃതർ മടിക്കുകയായിരുന്നു.
പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ നിലവിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. അപകടങ്ങളും പതിവായിട്ടുണ്ട്. പെരുമൺ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതകൂടിയാണിത്. എൻജിനീയറിങ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. പൊളിഞ്ഞ റോഡിലൂടെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ കോളജിൽ എത്തുന്നത്. റോഡ് നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.