കൊല്ലം: ജനം ടി.വി കൊല്ലം ബ്യൂറോ ഓഫിസിൽ അതിക്രമിച്ചുകയറി കാമറ അസിസ്റ്റൻറിെന ആക്രമിക്കുകയും മൊബൈൽ ഫോണും പണവും കവരുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിലായി. കരുനാഗപ്പളളി ആദിനാട് നോർത്ത് പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ നദാല (45), പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ കൽപന (49), മയ്യനാട് താന്നി ചിക്കു വില്ലയിൽ എമി എബ്രഹാം (28), പെരിനാട് ഇടവട്ടം വളമൺ പുത്തൻവീട്ടിൽ പൂജ (27), വടക്കേവിള അയത്തിൽ ചരുവിള വീട്ടിൽ ദിയ (21) എന്നിവരാണ് പിടിയിലായത്.
കൊല്ലം അസി. പൊലീസ് കമീഷണർ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, സബ് ഇൻസ്പെക്ടർമാരായ ആർ. രതീഷ് കുമാർ, രജീഷ്, ഹരിദാസ്, യേശുദാസ്, പുഷ്പലത, എസ്.സി.പി.ഒ സിന്ധു, ദീപ്തി, സി.പി.ഒ ശ്രീജിത്ത്, അൻഷാദ്, ശുഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.