ഇരവിപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ പ്രകാരം തടവിൽ. 2017 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ പ്രതിയായ ഇരവിപുരം വാളത്തുംഗൽ പുത്തൻചന്ത റെയിൽവേ ഗേറ്റിന് സമീപം തേജസ് നഗർ 153ൽ അൽത്താഫി (24)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
2017 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നരഹത്യശ്രമം, വ്യക്തികളെ ആക്രമിച്ച് കവർച്ച നടത്തുക, മോഷണം, ഭീഷണിപ്പെടുത്തൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഓൺലൈൻ സൈറ്റുകളിൽ ഇരുചക്രവാഹനം വിലകുറച്ച് വിൽപനക്കുണ്ടെന്ന പരസ്യം നൽകിയശേഷം കച്ചവടത്തിനായി സമീപിക്കുന്നവരോട് പണവുമായി എത്താൻ പറയുകയും, പണവുമായി എത്തുമ്പോൾ അക്രമിച്ച് പണം കവരുന്നതുമാണ് ഇയാളുടെ രീതി. ഇത് കൂടാതെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതിനും പിടിച്ചുപറി നടത്തിയതിനും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് മറ്റു കേസുകൾ. ഇയാളെ കരുതൽ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.