കൊല്ലം: കൊല്ലം തുറമുഖത്ത് രണ്ട് വർഷത്തിനുശേഷം കപ്പലെത്തി. രണ്ടാം വാർഫിെൻറ ഉദ്ഘാടനശേഷം എത്തിയ ആദ്യ കപ്പലിൽ ഐ.എസ്.ആർ.ഒ പ്രോജക്ടിലേക്കുള്ള കാർഗോയാണുള്ളത്.
ഹെംസ്ലിഫ്ട് നഡിൻ എന്ന കപ്പലാണ് കൊല്ലം തുറമുഖത്ത് അടുത്തത്. ഉപകരണങ്ങൾ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലക്ക് കൊണ്ടുപോകും. 800 ടണ്ണോളം ഭാരമുള്ള ഉപകരണങ്ങളാണ് കപ്പലിലുള്ളത്. യാത്രാതടസ്സമില്ലാത്തവിധം ഇത് തിരുവനന്തപുരത്തെത്തിക്കും.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കപ്പൽ കൊല്ലം തുറമുഖത്ത് അടുത്തത്. കൊല്ലത്തെതന്നെ പാക്സ് ഷിപ്പിങ് കമ്പനിയുടേതാണ് കപ്പൽ.
ചരക്ക് നീക്കം സുഗമമായാൽ കൂടുതൽ കപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കാനാണ് ശ്രമം. ജനുവരിയോടെ തുറമുഖത്ത് സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.
ലക്ഷദ്വീപിൽനിന്നും മിനിക്കോയിൽനിന്നും ട്യൂണ മത്സ്യം എത്തിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതിയുണ്ട്. കഴിഞ്ഞ 27നാണ് കൊല്ലം തുറമുഖവികസനത്തിെൻറ ഭാഗമായി നിർമിച്ച പാസഞ്ചർ കം കാർഗോയും പുതിയ ടിഗ്ഗും ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.