കൊട്ടിയം: വനിത പഞ്ചായത്ത് പ്രസിഡൻറിനെ സി.ഐ കൈയേറ്റം ചെയ്തെന്നാരോപിച്ച് പ്രസിഡൻറിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് മെംബർമാർ കൊട്ടിയം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്ഥലത്തെത്തിയ കൊട്ടിയം സി.ഐ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് ജലജകുമാരിയെ കൈയേറ്റം ചെയ്തെന്നും സി.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്തംഗങ്ങളും സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്. വിവരമറിഞ്ഞ് രാത്രി എട്ടരയോടെ കണ്ണനല്ലൂർ സി.ഐയെത്തി സമരം നടത്തുന്നവരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കമീഷണർ സ്ഥലത്തെത്തിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നറിയിച്ചു.
തഴുത്തല നാഷനൽ പബ്ലിക് സ്കൂളിന് മുന്നിലൂടെയുള്ള റോഡിൻറ നിർമാണം പഞ്ചായത്ത് നടത്തുന്നതിനിടയിലാണ് റോഡരികിലുള്ള ഒരു ഭൂഉടമയുമായുള്ള പ്രശ്നത്തിൽ സി.ഐ ഇടപെടുകയും പഞ്ചായത്ത് പ്രസിഡൻറിനെ കൈയേറ്റം ചെയ്തതെന്നും പ്രതിഷേധക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.