മ​ണി​ക​ണ്ഠ​ൻ

മധ്യവയസ്കയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അഞ്ചൽ: മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങളും മറ്റും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി മധ്യവയസ്കയെ പീഡിപ്പിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ആയിരനല്ലൂർ മണിയാർ ആർ.പി.എൽ ബ്ലോക്ക് അഞ്ചിൽ താമസിക്കുന്ന മണികണ്ഠനാണ് (31) അറസ്റ്റിലായത്.

വീട്ടമ്മയായ സ്ത്രീയുമായി മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച ഇയാൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നെത്ര. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവം തുടർന്നപ്പോൾ വീട്ടമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏരൂർ ഇൻസ്പെക്ടർ എം.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - A young man was arrested in the case of molesting a middle-aged woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.