അഞ്ചല്‍: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ഏരൂർ മയിലാടുംകുന്ന് സുനിൽ വിലാസത്തിൽ സുനിലിനെ(45)നെയാണ് നരഹത്യശ്രമത്തിന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഏരൂര്‍ മാളക്കോട് ക്ഷേത്രത്തിന് സമീപം റബര്‍ പുരയിടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ സുനില്‍ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി.
നിലവിളി കേട്ടെത്തിയ പരിസരവാസിയും തൊഴിലാളികളില്‍ ഒരാളുടെ മകനും മറ്റുചിലരും സുനിലിനോട് കാര്യം തിരക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കാല്പത്തിയില് ഗുരുതര പരിക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ പൊലീസ് സുനിലിനെതിരേ നരഹത്യശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
മുമ്പ് കൊലപാതകകേസില്‍ ജയിലിലായിരുന്ന ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് വയ്ക്കോല് കൂനയ്ക്ക് തീ ഇട്ടതിനും യുവാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചതുമടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.