അഞ്ചൽ: ഏറെ നാളുകൾക്കുശേഷം റോഡ് നവീകരിച്ചു കഴിഞ്ഞപ്പോൾ ടെലഫോൺ കാൽ റോഡിന് നടുക്കായി. അഞ്ചൽ കോളജ് ജങ്ഷനിലാണ് ഗതാഗതത്തിനും സമീപത്തെ വ്യാപാരശാലകൾക്കും ഉപയോഗരഹിതമായ ടെലഫോൺ കാൽ തടസ്സമായി നിൽക്കുന്നത്.
അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ ആർ.ഒ ജങ്ഷൻ മുതൽ ആലഞ്ചേരി വരെയുള്ള ഭാഗം വീതികൂട്ടി റീടാറിങ് നടത്തിയത് കഴിഞ്ഞ ദിവസമാണ്.
നേരത്തേ ഇവിടെ നിന്നിരുന്ന ടെലഫോൺ കാലുകൾ ഒന്നുംതന്നെ നീക്കം ചെയ്യാതെയാണ് റോഡ് നവീകരണം നടത്തിയത്. ഇത് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതികൾക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്.
കാൽ നില്ക്കുന്ന ഭാഗത്തുനിന്ന് ആറടിയോളം വീതിയിലാണ് ഇപ്പോൾ റോഡ് റീടാര്‍ ചെയ്തിട്ടുള്ളത്. ഉപയോഗരഹിതമായ ടെലഫോൺ കാലുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.