പിടികിട്ടാപ്പുള്ളി 16 വർഷത്തിനുശേഷം അറസ്റ്റിൽ

അഞ്ചൽ: നിരവധി അബ്കാരി കേസുകളിലും അടിപിടി, കവർച്ച കേസുകളിലെയും പ്രതിയായി 16 വർഷം മുങ്ങിനടന്നയാളെ അഞ്ചൽ പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് കൊച്ചുകുരുവിക്കോണം സൂര്യ വിലാസത്തിൽ സുരേഷ് (42) ആണ് പിടിയിലായത്.

2004ൽ വാറ്റുചാരായം കൈവശം െവച്ച് വിൽപന നടത്തിയതിന് ആർച്ചൽ നിന്ന് അഞ്ചൽ പൊലീസ് പിടികൂടിയ സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനാൽ പിടികിട്ടാപ്പുള്ളിയായി കൊട്ടാരക്കര അബ്കാരി കോടതി പ്രഖ്യാപിച്ചിരുന്നു.

2006 ജൂൺ അഞ്ചിന് രാത്രി 11 ഓടെ അഞ്ചൽ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പുനലൂർ പേപ്പർമിൽ സ്വദേശിയായ സനുവിനെ ഓട്ടം വിളിച്ചു കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിൽ വടിവാൾ െവച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കാൻ ശ്രമിച്ച മൂവർ സംഘത്തിലെ പ്രധാനിയായിരുന്നു.

സുരേഷിനെയും കൂട്ടുപ്രതികളായ വടമൺ തുണ്ടുവിള വീട്ടിൽ ബിജു, വടമൺ ബിജു വിലാസത്തിൽ ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ മൂവരും ജാമ്യത്തിലിറങ്ങുകയും സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങുകയുമായിരുന്നു.

മലപ്പുറം ജില്ലയിലെ മോങ്ങം വളമംഗലം എന്ന സ്ഥലത്ത് കാട്ടിന് സമീപം റബർ എസ്റ്റേറ്റിൽ നിന്നുമാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ ഡിവൈ.എസ്. പി.ബി. വിനോദിന്‍റെ മേൽനോട്ടത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർ അരുൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Anchal police arrested a man who had been in hiding for 16 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.