അഞ്ചൽ: വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുെടയും പി.ടി.എയുെടയും നാട്ടുകാരുെടയും ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.കുട്ടികളുടെ എണ്ണത്തിലും പഠനനിലവാരത്തിലും ജില്ലയിൽ ഏറെ മുന്നിൽ നിൽക്കുന്ന അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി കളിസ്ഥലമായി.
സ്കൂളിനോട് ചേർന്ന 21 സെൻറ് സ്ഥലം ഇതിനായി വാങ്ങി.ബാക്കിയുള്ള 18 സെൻറ് പുരയിടം കൂടി വാങ്ങുന്നതിന് അഡ്വാൻസ് നൽകി കരാറെഴുതിക്കഴിഞ്ഞു. ഒരു വർഷത്തിനകം ഇടപാട് പൂർത്തിയാകും.
2015 ജൂൺ ആറിന് അന്നത്തെ സംസ്ഥാന ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്ത, രണ്ട് വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള പദ്ധതിയായിരുന്നു സ്കൂളിന് സ്വന്തമായി കളിസ്ഥലം യാഥാർഥ്യമാക്കുക എന്നത്.
ഇതിനായി സമ്പത്ത് കണ്ടെത്തുന്നതിന് പി.ടി.എയുടെ നേതൃത്വത്തിൽ ആരംഭിച്ച സമ്പാദ്യക്കുടുക്കയിലൂടെ അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള മൂവായിരത്തോളം കുട്ടികൾ രണ്ട് വർഷം കൊണ്ട് സമാഹരിച്ചതും അധ്യാപകരും രക്ഷാകർത്താക്കളും നൽകിയ സംഭാവനകളും ഉൾപ്പെടെ 15,22,200 രൂപ ഉപയോഗിച്ചാണ് ആദ്യഘട്ടമായി 21 സെൻറ് സ്ഥലം വാങ്ങിയത്.
പി.ടി.എ പ്രസിഡൻറ് കെ. ബാബു പണിക്കർ, വൈസ് പ്രസിഡൻറ് കെ.ജി ഹരി, പ്രിൻസിപ്പൽ ഡോ.സി. മണി, ഹെഡ്മാസ്റ്റർ ജിലു കോശി, സമീന എന്നിവർ രേഖകൾ ഏറ്റുവാങ്ങൽ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.