അഞ്ചൽ: രാത്രി യുവാവിനെ സംഘം ചേർന്ന് മർദിച്ച് അവശനാക്കി വെട്ടിപ്പരിക്കേൽപിച്ചു. വർക്കല പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനാണ് (31) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
പനച്ചവിള സ്വദേശികളായ ചെറുകര പുത്തൻവീട്ടിൽ ആൽഡ്രിൻ തമ്പാൻ (36), ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ (32), റനീഷ് മൻസിലിൽ റനീഷ് ഹമീദ്, (27), കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ് (38) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ പനച്ചവിള പുത്താറ്റ് ഭാഗത്താണ് സംഭവം. അറസ്റ്റിലായ ആൽഡ്രിൻ തമ്പാെൻറ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സ്ചർ (ബൾക്കർ) വാഹനത്തിെൻറ ഡ്രൈവറായിരുന്ന റിജിൻ മറ്റൊരാളുടെ വാഹനമോടിക്കാൻ പോയിരുന്നു. ഇതിെൻറ വൈരാഗ്യത്തിലാണ് ആൽഡ്രിൻ തമ്പാനും മറ്റ് മൂവരും ചേർന്ന് റിജിനെ ആക്രമിച്ചതെന്നാണ് വിവരം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പുത്താറ്റ് ഭാഗത്തുെവച്ച് കാറിലെത്തിയ സംഘം റെജിനെ വെട്ടുകയായിരുന്നു. സംഭവത്തിനശേഷം പ്രതികൾ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി തങ്ങളെ റിജിനും കൂട്ടരും ചേർന്ന് മർദിച്ചെന്ന് പരാതിപ്പെട്ടു. പൊലീസ് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കവെ വെട്ടേറ്റ റിജിനെയും കൊണ്ട് ഏതാനും പേർ സ്റ്റേഷനിലെത്തുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇൗ സമയം പരിക്കേറ്റ റിജിനെ സ്റ്റേഷെൻറ മുറ്റത്ത് കിടത്തിയിരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ എസ്.എച്ച്.ഒ കെ. ജി. ഗോപകുമാർ, എസ്.ഐ ജ്യോതിഷ്കുമാർ എന്നിവരാണ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.