എസ്.എൻ.ഡി.പിയെ ബ്ലേഡ് കമ്പനിക്ക് സമാനമാക്കാനുമുള്ള ശ്രമം അംഗീകരിക്കില്ല -വെള്ളാപ്പള്ളി

അഞ്ചൽ: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനും ബ്ലേഡ് കമ്പനിക്ക് സമാനമാക്കാനുമുള്ള ശ്രമം അംഗീകരിക്കില്ലെന്നും ഇത്തരം പ്രവണതകളെ സമുദായ സ്നേഹികൾ ചെറുത്തുതോൽപിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മതുരപ്പ 579 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ഗുരുക്ഷേത്രവും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവ‍െൻറ പഞ്ചലോഹ വിഗ്രഹഘോഷയാത്രയെപോലും തടഞ്ഞുനിർത്തി ജി.എസ്.ടി ഈടാക്കുന്ന സാമൂഹിക ചുറ്റുപാടിലാണ് യോഗം പ്രവർത്തിക്കുന്നതെന്നും പാവങ്ങളോട് കരുണ കാണിക്കാത്ത സാമുദായിക സേവനം ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ യൂനിയൻ പ്രസിഡന്‍റ് ടി.കെ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ ക്ഷേത്രം ശിൽപി, കോൺട്രാക്ടർ എന്നിവരെ അനുമോദിച്ചു.

ശാഖ പ്രസിഡന്‍റ് എൻ.ചന്ദ്രൻ, യോഗം അസി.സെക്രട്ടറി വിജവിദ്യാധരൻ, യൂനിയൻ സെക്രട്ടറി ആർ.ഹരിദാസ്, ബോർഡ് മെംബർ ജി. ബൈജു, കൗൺസിലർ ശശിധരൻ, പഞ്ചായത്തംഗങ്ങളായ അമ്മിണി രാജൻ, എൻ. സുശീലമണി, ഡി. സന്തോഷ് എന്നിവർ സംസാരിച്ചു.


Tags:    
News Summary - Attempts to equate SNDP with Blade Company will not be accepted - Vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.