അഞ്ചൽ: മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചതായി ഗൃഹനാഥെൻറ പരാതി. അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശന (55) നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സുദർശനെൻറ ഇളയ മകൾ ശിൽപയുടെ ഭർത്താവ് കോട്ടുക്കൽ ത്രാങ്ങോട് സ്വദേശി ബിപിനും (30)സുഹൃത്തുക്കളും ചേർന്നാണ് മർദിച്ചതെന്നാണ് സുദർശനെൻറ മൊഴി.
ഭർത്താവിെൻറ വീട്ടിൽ വഴക്കും ബഹളവുമായതിനെത്തുടർന്ന് ശിൽപ ഒരു മാസത്തോളമായി തഴമേലിലെ കുടുംബ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ബിപിൻ കൂട്ടുകാരുമൊത്ത് വീട്ടിലെത്തി ശിൽപയെയും മകളെയും തങ്ങളോടൊപ്പം വിടണമെന്നാവശ്യപ്പെട്ട് ബഹളം െവച്ചു. ഇതിനെത്തുടർന്ന് സുദർശനനും ബിപിനും തമ്മിൽ ൈകയേറ്റമുണ്ടായി. തുടർന്ന്, ഞായറാഴ്ച വൈകീട്ട് 4.30 ഓടെ ബിപിൻ സുഹൃത്തുക്കളുമൊത്ത് തഴമേലെത്തി. മധ്യസ്ഥൻ വഴി കാര്യങ്ങൾ പറഞ്ഞ് ധാരണയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതിനിടെ ശിൽപയുടെ മൂത്ത കുട്ടിയെ ബിപിെൻറ മാതാപിതാക്കൾ ബലമായി പിടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമത്തെ സുദർശനനും ഭാര്യയും മക്കളും ചേർന്ന് തടഞ്ഞു. ഈ സമയം സുദർശനനും ബിപിനും തമ്മിലുണ്ടായ പിടിച്ചുതള്ളലിനിടെ ബിപിെൻറ സുഹൃത്തുക്കൾ കൂടിയെത്തി സുദർശനനെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സുദർശനൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.