അഞ്ചൽ: മദ്യപാനത്തെ തുടർന്ന് യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർക്ക് പരിക്ക്. രണ്ടുപേരെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർ ഒളിവിലാണ്. കഴിഞ്ഞദിവസം രാത്രി 11ന് വക്കം മുക്കിലാണ് സംഭവം. തഴമേൽ വക്കംമുക്ക് സ്വദേശികളായ വിജയകുമാർ (34), പ്രദീപ് (29) എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചൽ പൊലീസാണ് ഇരുവരെയും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതീപിന്റെ തലക്കേറ്റ പരിക്ക് ഗുരതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വക്കം മുക്ക് ഞാറക്കാട് സ്വദേശി രാജീവ് (39), കുന്നുംപുറം സ്വദേശി രാജേഷ് (പക്രു-29) എന്നിവരാണ് അറസ്റ്റിലായത്. വക്കം മുക്കിൽവെച്ച് രാജേഷ്, വിജയകുമാർ, പ്രദീപ് എന്നിവരുമായി വാക്കേറ്റവും തുടർന്ന് അടിപിടിയുമുണ്ടായി. രാജേഷ് കുന്നുംപുറത്തെത്തി സുഹൃത്തുക്കളായ രാജീവ് ഉൾപ്പെടെയുള്ളവരുമായി തിരികെയെത്തി പ്രതീപിനെയും വിജയകുമാറിനെയും വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.