അഞ്ചൽ: നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസിൽ കത്തിക്കരിഞ്ഞനിലയിൽ പ്രൈവറ്റ് ബസ് ഉടമ ഉല്ലാസിെൻറ (40) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജൂലൈ ഒന്നിന് പുലർച്ചയാണ് അഗസ്ത്യക്കോട് തുഷാരയിൽ ഉല്ലാസിെൻറ മൃതദേഹം പ്രഭാതസവാരിക്കാർ കണ്ടത്.
വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. മൃതദേഹത്തിനരികിൽനിന്ന് മൊബൈൽ ഫോൺ, ചെരിപ്പ്, വാച്ച്, കന്നാസ് മുതലായവയും പൊലീസ് കണ്ടെടുത്തിരുന്നു. അവിവാഹിതനായിരുന്ന ഉല്ലാസിെൻറ മരണകാരണം സാമ്പത്തിക പ്രശ്നങ്ങളായിരുന്നോ മറ്റെന്തെങ്കിലുമാണോ എന്നുള്ള കാര്യം പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തീപൊള്ളലേറ്റതാണ്. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. എന്നാൽ, ഉല്ലാസിന് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ഏതാനും പരിശോധനാ ഫലങ്ങൾകൂടി ലഭിക്കാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.