അഞ്ചൽ: അമിതമായ വാട്ടർ ചാർജ് വരുന്നതിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിഷേധം. വാളകം വാട്ടർ അതോറിറ്റി ഓഫിസ് പരിധിയിലെ ഇടയം, വയയ്ക്കൽ പ്രദേശങ്ങളിലാണ് ഭീമമായ ബിൽതുക വന്നത്.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി വെള്ളം എടുക്കാതിരുന്ന ഉപഭോക്താവിന് ഇത്തവണ ലഭിച്ചത് 19,775 രൂപയുടെ ബിൽ. ജൽ ജീവൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച വീട്ടിലെ വാട്ടർ മീറ്റർ കേടാണെന്നും മാറ്റിവക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാളകം ഓഫിസിലെത്തി രേഖാമൂലം പരാതി നൽകിയിരുന്നു.
മീറ്റർ സ്ഥാപിച്ച് ഒരു വർഷത്തിനകം മീറ്റർ കേടായാൽ കരാർ ഏജൻസി തന്നെ മാറ്റിവച്ചു കൊടുക്കേണ്ടതാണ്. കേടായ മീറ്റർ മാറ്റി വക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതാണ് വീണ്ടും വൻതുകക്കുള്ള ബിൽ വരുന്നത്. മിക്ക കുടുംബങ്ങളിലും ഇത്തരത്തിലുള്ള ബില്ലുകളാണ് വന്നിത്. വാട്ടർ കണക്ഷൻ വിഛേദിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.