അഞ്ചൽ: മക്കളും മറ്റ് ബന്ധുക്കളും വിദേശത്തായതിനാൽ ഒറ്റക്ക് താമസിച്ചുവന്ന വയോധികക്ക് രാത്രിയിൽ കൂട്ടുകിടക്കാൻ എത്തിയ വീട്ടമ്മ മരിച്ചനിലയിൽ. തടിക്കാട് രാഹുൽ ഭവനിൽ ഗീതയാണ് (50) മരിച്ചത്. അഞ്ചൽ ചന്തമുക്കിൽ കശുവണ്ടി ഫാക്ടറിക്ക് സമീപം നന്ദിനി ഭവനിൽ രാധാമണിയുടെ വീട്ടിലെ ശുചിമുറിയിലാണ് പുലർച്ച അഞ്ചോടെ രക്തം വാർന്ന് അബോധാവസ്ഥയിൽ ഗീതയെ കണ്ടെത്തിയത്.
ശുചിമുറിയിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ രാധാമണി അന്വേഷിച്ചെത്തിയപ്പോൾ ഗീത രക്തം വാർന്ന് ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ഗീതയുടെ ഭർത്താവിനെയും അഞ്ചൽ പൊലീസിലും വിവരമറിയിച്ചു. തുടർന്ന് പൊലീസും ബന്ധുക്കളുമെത്തി ഗീതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടിക്കുമായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറെ നാളുകളായി ഗീത കുടുംബസമേതം അഞ്ചലിൽ വാടക വീട്ടിലായിരുന്നു താമസം. ഭർത്താവ്: രാംദാസ്. മക്കൾ: രാഹുൽ, രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.