അഞ്ചൽ: വളർത്തുകോഴികൾ അയൽ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻതോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ അയൽവാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നളിനി വീട്ടിൽ വളർത്തുന്ന കോഴികൾ അയൽവാസിയായ സാറാമ്മയുടെ പുരയിടത്തിൽ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രെ. ഇതിനെച്ചൊല്ലി ഇരുവീട്ടുകാർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ നളിനിയുടെ കോഴി സാറാമ്മയുടെ പുരയിടത്തിൽ കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ നളിനിയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.