അഞ്ചൽ: വീട്ടുമുറ്റങ്ങളിൽ മനുഷ്യവിസർജ്യം പൊതികളിലാക്കി വലിച്ചെറിഞ്ഞ വിരുതനെ നാട്ടുകാർ നിരീക്ഷണ കാമറ സ്ഥാപിച്ച് പിടികൂടി. ഏറം ചോരനാട് സ്വദേശി സുധാകരനാണ് (53) പിടിയിലായത്. ഏതാനും ദിവസങ്ങളായി സുധാകരെൻറ അയൽവീടുകളുടെ മുറ്റങ്ങളിലും തിണ്ണകളിലും മനുഷ്യവിസർജ്യപ്പൊതികൾ കാണപ്പെട്ടിരുന്നു. നാട്ടുകാർ ഇതിെൻറ ഉറവിടം കണ്ടെത്താൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനെതുടർന്ന് പരിസരവാസികളിൽ ചിലർ രഹസ്യമായി വീടുകളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെ ചില വീടുകളിൽ വിസർജ്യപ്പൊതി കണ്ടതോടെ നിരീക്ഷണ കാമറ പരിശോധിച്ചു. സുധാകരനാണ് പൊതികൾ കൊണ്ടിടുന്നതെന്ന് തെളിഞ്ഞു. നാട്ടുകാർ സംഘടിച്ച് സുധാകരനെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഇയാൾ വീട്ടിൽ കയറി കതകടച്ചിരുന്നു. ക്ഷുഭിതരായ നാട്ടുകാർ കതക് തള്ളിത്തുറന്ന് സുധാകരനെ പുറത്തെത്തിച്ച് അഞ്ചൽ പൊലീസിലേൽപിച്ചു. സുധാകരനെതിരെ പൊലീസ് പെറ്റിക്കേസെടുത്തശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.