അഞ്ചൽ: വൈദ്യുതി ടവറിൽ കയറിയ ആൾ ബന്ധുക്കളുടെ കൺമുന്നിൽ ഷോക്കേറ്റ് മരിച്ചു. പത്തനാപുരം കറവൂർ വേങ്ങ വിള വീട്ടിൽ മോഹനൻ (60) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഏരൂർ മണലിൽ വെള്ളച്ചാൽ ഭാഗത്തെ 110 കെ.വി ഇലക്ട്രിക് ടവറിലാണ് മോഹനൻ കയറിയത്. കൊലക്കേസിൽ പ്രതിയായ മോഹനൻ ശിക്ഷ കഴിഞ്ഞെത്തിയ ശേഷം മണലിൽ സഹോദരിയോടൊപ്പമായിരുന്നു താമസം. കൂലിപ്പണിക്ക് പോകുമായിരുന്ന മോഹനൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
സംഭവ ദിവസം സഹോദരിയുടെ വീട്ടിൽ നിന്നിറങ്ങിയ മോഹനന്റെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ബന്ധുക്കൾ പിന്നാലെയെത്തിയിരുന്നു. എന്നാൽ, ഇതിനകം മോഹനൻ ടവറിൽ കയറി മുകളറ്റത്തോളമെത്തി. തുടർന്ന് വൈദ്യുലൈനിൽ പിടിക്കുകയും ഷോക്കേറ്റ് നിലത്തു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഏരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.