അഞ്ചൽ: കെ.എസ്.ആർ.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന് കാരണമായത് റോഡ് നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം.
നിർമ്മാണ പ്രവർത്തനം നടക്കുന്ന ആയൂർ-അഞ്ചൽ പാതയിലെ ഐസ് പ്ലാൻ്റിന് സമീപം റോഡിന്റെ പകുതി ഭാഗം മാത്രമാണ് റീ ടാർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള ഭാഗം ഒരു വശത്ത് ഓട നിർമ്മാണം നടക്കുന്നതിനാൽ പാറകളും മറ്റ് നിർമ്മാണ സാമഗ്രികളും നിരത്തിയിട്ടിരിക്കുകയാണ്. കയറ്റിറക്കവും വളവുമായ ഈ സ്ഥലത്ത് നിർമ്മാണം നടക്കുന്ന വിവരം അടുത്തു വരുമ്പോൾ മാത്രമാണ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കാര്യമായ സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ആയൂർ ഭാഗത്തു നിന്നുമെത്തിയ മിനിലോറി റോഡിന്റെ ഇടതുവശത്തുകൂടി കടന്നു പോയപ്പോൾ എതിർ ദിശയിൽ നിന്ന് ഇറക്കമിറങ്ങി വന്ന ബസ് റോഡിൽ നിരത്തിയിട്ടിരുന്ന പാറക്കല്ലുകളിൽ തട്ടാതിരിക്കുന്നതിനായി വെട്ടിച്ചു മാറ്റിയതിനാലാണ് കൂട്ടിയിടിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.