അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തടിക്കാട് സർക്കാർ മൃഗാശുപത്രിയോട് ചേർന്ന മാലിന്യ സംഭരണകേന്ദ്രം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഹരിതകർമ സേന 11വാർഡ് പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടേക്കാണ് എത്തിക്കുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശമാണിവിടം.
ചപ്പുചവറുകൾ കുന്നുകൂടിയതോടെ തെരുവുനായ്കളുടേയും ഇഴജന്തുക്കളുടേയും ആവാസകേന്ദ്രമായി ഇത് മാറി. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന എം.സി.എഫ് ഇവിടെ നിന്നും മാറ്റണമെന്നും അതിനായി കണ്ടെത്തിയിട്ടുള്ള സർക്കാർ ഭൂമിയിൽ പ്രവർത്തിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.